Friday, April 3, 2009

പാല്‍ക്കാരി

നാല്‍കാലികള്‍ അലങ്കരിക്കും മലഞ്ചരുവിലൊരു -
ചെറ്റക്കുടില്‍ മുറ്റം ...
അതിനുടയോളവളാം സുന്ദരിയത് നാടിന്‍ -
പാല്‍ക്കാരി ...
ഒരു ദിനം കണ്ടു ഞാനാ രൂപത്തെയോക്കതിടുക്കിയ -
പാത്രവുമായി ....
ചെമ്പിന്‍ തോരണങ്ങള്‍ തൂങ്ങുന്നു മനോഹരമാം -
ര്‍ണാംബുജങ്ങള്‍ ....
പണികളില്‍ കിലുങ്ങുന്നു മഴവില്ലിന്‍ ചാരുത -
യൂറും കുപ്പിവള ക്കൂട്ടങ്ങള്‍ ....
കുലീനതന്‍ ഭാവം മുഖ പത്മത്തിലെങ്കിലും -
ഞാനറിഞ്ഞു അവളൊരു പാവം .....
പാത്രത്തില്‍ ലാഞ്ചുന്ന പൈമ്പാല്‍ പോല്‍ -
കാന്തി തൂകും നിറം ...
ചെമ്പന്‍
കേശഭാരമലങ്കരിക്കും -
സുഗന്ധം തൂകും വൃന്ദ മൊട്ടുകള്‍ ....
എന്‍ മനസിലേറ്റൂ കാമബാണം ....-
ഭ്രമിച്ചു ഞാനാ രൂപത്തെ ....
എന്‍ നയനങ്ങള്‍ ഒളിയംബെയിതു -
തുടങ്ങി മനസ്സില്‍ കാമോല്സവം ...
പ്രതിഷ്ടിച്ചു ഞാനാ രൂപത്തെയെന്‍-
ചിത്തം തന്നിലെയമ്പലത്തില്‍ ......
കോലാഹലം തുടങ്ങിയെന്‍ ഭവനം തന്നിലെ -
പ്രേമ ശത്രുക്കള്‍ വാളോങ്ങി ....
പ്രേമത്തിന്‍ മാഹാത്മ്യം പാടിപ്പുകഴ്തി -
ഞാനോടിച്ചു പ്രേമ
ശത്രുക്കളെ.....
ഇന്നു ...സത്യമായിട്ടും ........
പാല്‍ക്കാരി തന്നെയവളിന്നുമെന്നും......
എന്‍ കുഞ്ഞുങ്ങള്‍ തന്‍ പാല്‍ക്കാരി .....

No comments: