Friday, April 3, 2009

ഹാ ...കഷ്ടം ....

ഇതൊരു പ്രേമ ലേഖനമാണ് ......

കൂട്ടുകാരീ ......

ആശാന്റെ വീണപൂവിനു തുല്യമായ -
കൊഴിഞ്ഞ നമ്മുടെ അനുരാഗം ഓര്‍മ്മയില്ലേ ...?
അന്നൊരിക്കല്‍ ആന്ജനെയന്റെ നടയില്‍ -
നോട്ടങ്ങള്‍ കൈമാറിയതും ..
പിന്നീട് ...
നോട്ടങ്ങളുടെ ആവര്‍ത്തന വിരസത മാറ്റി -
ഞാന്‍ ആദ്യമായി നിന്നോട് പറഞ്ഞതും .....
വ്രീളയോളുപ്പിച്ച വദനവും താഴ്ത്തി നീ നടന്നകന്നതും ...
അവിടെ ....
ശകുന്തളയുടെ കാലിലെ മുള്ള് പുനര്‍ജ്ജനിച്ചതും ..
എന്റെ ഹൃദയത്തെ വട്ടം കറക്കിയതും ....
എല്ലാം ..ഓര്‍ക്കുന്നു ...ഇന്നലത്തെ പോലെ ...
'വീണ പൂവ് ' വായിച്ചു നീ എത്ര മാത്രം കരയുമായിരുന്നു ..
മനുഷ്യ ജീവിതം ഹാ കഷ്ടമെന്നുരച്ച ആശാനെ -
നീ എത്ര മാത്രം ആരാധിച്ചിരുന്നു .....
കുഞ്ഞു കവിതകള്‍ കൊണ്ടു എന്റെ മനസിലെ അനുരഗത്തിന് തീ -
കൊളുത്തിയത് നീയാണ് .......
പിന്നെ....
മരണത്തോട് മല്ലിടുന്ന ആല്തര മരചുവട്ടില്‍ നമ്മള്‍ -
എന്നും സംമേളിക്കരുണ്ടായിരുന്നതും .....
വിവേകാനന്ദന്റെ കാല്‍പാടുകള്‍ ഏറ്റു ധന്യമായ -
ഭൂമിയുടെ മുനമ്പില്‍ നമ്മള്‍ തിരകളില്‍ -
കുളിച്ചതും ...
ത്രി സന്ധ്യ ആവാഹിച്ച നിന്റെ മുഖ കാന്തിയില്‍ മതിമറന്നു -
അധരങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചതും ,
ആത്മ സ്നേഹിതന്റെ വിയോഗം വളര്‍ത്തിയ വ്യഥ -
എന്നെ കീഴ്പ്പെടുത്തിയപ്പോള്‍ നീ ധൈര്യം പകര്‍ന്നതും ....
അങ്ങിനെ എല്ലാം കാലന്തരത്തിലും തികട്ടി വരുന്നു .....
ശേഷം .....
നിന്റെ പിതാവിന്റെ കോപ താന്ധവത്തില്‍ നീ പിന്മാറിയതും ..
എന്റെ കണ്ണുകളെ ദിനങ്ങളോളം ഈറനണിയിച്ചതും .......
ഒടുവിലൊരു ഫോണ്‍ കോളിലൂടെ വിട ചൊല്ലിയതും ......
എല്ലാം ഓര്‍ക്കുന്നു .....
ഭൂമിയുടെ ഏതെങ്കിലും കോണില്‍ പ്രേമം നുണയുന്നവരെ കാണുമ്പൊള്‍ -
നീ എന്നെ ഓര്‍ക്കുമോ.....?
നമ്മുക്കിടയില്‍ ഇന്നു അകലം കൂടുതലാണ് സഖീ ....
മനസുകള്‍ തമ്മിലും ....
എന്റെ വാമഭാഗം മറ്റൊരുവള്‍ അപഹരിചാലും .....
വല്ലപ്പോഴും ഓര്‍മ്മകള്‍ കൊണ്ടു ര്ദ്ദിക്കാന്‍ നീ വേണം .....
എന്റെ മനസ്സു എന്നും നിന്നോട് മാത്രം കടപ്പെട്ടിരിക്കുന്നു ...
തല്‍ക്കാലതെക്കേങ്കിലും ' ഹാ കഷ്ട ' മെന്നുരച്ചു ...
മനപൂര്‍വ്വം മറന്നോട്ടെ ......

No comments: