Tuesday, April 28, 2009

കുയില്‍


മഴമുകിലെ നിനക്കെന്നെ ഓര്‍മയില്ലേ ...നീ എന്നെ മറന്നോ
മഴവില്‍ ചിറകില്‍ പാറി നീ വന്നപ്പോള്‍
ഖണ്ട നാദം പൊട്ടിച്ചു പാടിയവന്‍ ഞാന്‍ ...
അന്ന് ഞാന്‍ നിനച്ചു, നീ എന്നെ മറക്കില്ല ...
കാലങ്ങള്‍ കഴിഞ്ഞു കോലങ്ങള്‍ കെട്ടി ഞാന്‍
പാവം കാകനെ ചതിക്കാന്‍ നിനച്ചു ,
നീ മാഞ്ഞു‌ എന്‍ മുന്നില്‍
ദൂരയാനെങ്കിലും ദൂതുഞ്ഞാന്‍ നിനച്ചു
ഒരുസുഖം തരുമെന്നു കരുതി
നീ പറഞ്ഞ പൌയ്‌വാക്കില്‍മതിമറന്ന നിമിഷങ്ങള്‍
ഇന്നും ഞാനോര്‍ക്കുന്നു
നീയോ പുതിയ നാധങ്ങള്‍ തേടി
അരുണ്‍

Monday, April 27, 2009

posted by ASHAMOL JOSEPH

Thursday, April 16, 2009

Street Car named Desire

The play opens in a shabby district of New Orleans where Stanley Kowalski lives with
his wife Stella. After they leave for the bowling alley, where Stanley is to play with
his friend Mitch, a well−dressed woman arrives carrying a suitcase. This is Blanche
DuBois, Stella's sister. Hardly believing that this is Stella's home, Blanche
ungraciously accepts the invitation of the landlady, Eunice, to wait inside. She appears
nervous and highly strung and searches out a supply of alcohol, supposedly to calm
her nerves. When Stella returns they greet each other fondly, but there is a hint of
unease between them.

On his return home, Stanley meets Blanche and they talk amicably, but as the
conversation develops and as details of Blanche's past come outparticularly her
marriage to a husband who is now dead, and the loss of Belle Reve, the family's
property we see Stanley beginning to distrust her. Blanche makes herself very much
at home, taking long and frequent baths and drinking Stanley's alcohol, even whilst
making disparaging comments about Stanley and Stella's standard of living.

The tension in the house continues in the next scene when the sisters return after an
evening out to the house where Stanley is holding a poker party. Resenting the interest
that Mitch, one of his friends, shows in Blanche, the now drunken Stanley shows his
jealousy of Blanche and becomes violent with Stella, who we now know is pregnant.
After retreating briefly upstairs to the Hubbells' apartment, Stella returns to Stanley
and they go off to bed together.

Despite this brutality and Blanche's attempts to persuade her to leave him, Stella
insists that she loves Stanley and will not leave him. Overhearing Blanche's hostile
comments about him, Stanley determines to follow his suspicions about her and to
find out more about her recent past. He discovers that she left Laurel, her home town,
because of rumors about her promiscuity and her relationship with a young student.
When Stanley hints to Blanche about what he knows, she is clearly terrified that it will
all come out and tries to present a glossed−over version to Stella, focusing on her fear
of growing old alone and hinting at a possible future with Mitch, After Stella's
departure, Blanche flirts with a young man who arrives to collect newspaper
subscriptions.

Blanche and Mitch's date in the next scene is not a success, but when they return home
they speak more openly and Blanche tells Mitch of her dead husband who, we gather,
was homosexual, and shot himself when she discovered him in bed with another man.
Mitch comforts her and they discuss marriage. Shortly afterwards there is a birthday dinner for Blanche, but Mitch, having been told by Stanley about Blanche's past, does not show up. The meal is awkwardly silent and, to make it worse, Stanley presents Blanche with a bus ticket back home as a supposed birthday gift. Stella complains at his cruelty, but then goes into labor. Stanley takes her to the hospital.
Mitch then visits Blanche, who is alone in the apartment. In a drunken state he tells
her that he knows about her past and, when she tries to explain, dismisses her
explanation as lies. He tries to force her to have sex but she resists and threatens to call
for help. Left alone again, she drinks more alcohol and loses herself in delusions of a
rich millionaire who will look after her. Stanley returns from the hospital to find Blanche dressed up in a ball gown and tiara, trying to pack her suitcase. He mocks her, tells her what he thinks o fher, and allows his anger to be transformed into sexual violence as he carries her off to bed to rape her.
A scene change denotes the passing of time at this point and we next see Stella,
returned from the hospital, unwilling to believe her sister's story and in agreement
with Stanley that Blanche should be certified as insane. Blanche packs her things,
believing that she is to leave with a rich admirer. While she is taking another bath and
Stanley and his friends are again playing poker, a doctor arrives with a nurse from a
mental hospital. Realizing what is about to happen, Blanche tries to escape, but is
calmed by the gentle doctor. She leaves on his arm, stating that she has always placed
her trust in the kindness of strangers. Stanley's friends are horrified and Stella is
almost hysterical with tears, but Stanley remains calm and soothes his wife into
acquiescence. Life, it is suggested, will continue.

Friday, April 3, 2009

ജീവിതം


ജീവിതത്തില്‍ എന്തിനെയെങ്കിലും മുറുകെപിടിച്ചു യാത്ര ചെയുന്ന ധാരാളം പേരുണ്ട് . എനിക്കതിനോട് പരിപൂര്‍ണ്ണവിയോജിപ്പാനുള്ളത്. ഇവിടെ ഈ മരത്തെയും കിളി ക്കൂടിനെയും നമ്മുടെ ആദര്ശങ്ങലോടും ഇതിലെ പക്ഷിയെനമ്മള്‍ മനുഷ്യനായും സങ്കല്‍പ്പിക്കുക ......
ഒരു കാറ്റിനാല്‍ വീണുപോകാവുന്ന ബലമേ ഈ മരത്തിനുള്ളൂ . മരം വീണാല്‍ പിന്നെ കൂടുണ്ടോ ?...അപ്പോള്‍ പക്ഷിവേറൊന്ന് വേറൊരു മരത്തില്‍ നിര്‍മ്മിക്കും ...അല്ലാതെ നഷ്ടപ്പെട്ടതിനെയോര്‍ത്തു എന്നും കരഞ്ഞുകൊണ്ടിരിക്കില്ല .

അതുപോലെ കാലമാകുന്ന കൊടുങ്കാറ്റില്‍ നമ്മുടെ പല ആദര്‍ശങ്ങളും കടപുഴുതു വീഴാം .അപ്പോള്‍കാലാനുസൃതമായ പുതിയ ആദര്‍ശങ്ങള്‍ നമ്മള്‍ സ്വീകരിക്കണം ......

മഞ്ഞു കാലം

പുല്‍ക്കൊടി തുമ്പില്‍ രത്നം വിളയിച്ച -
ധരണി തന്‍ കര്‍ഷകന്‍ ഡിസംബര്‍ മാസം
പീതാംബരം ധരിച്ചൊരു നെല്പ്പട -
മെത്ര മനോഹരിയാം കാഞ്ചന രൂപം പോല്‍
കൊലുസ്സിന്‍ നാദം കിലുങ്ങിയാ തെരുവോരത്തിലവന്റെ-
കര്‍ണ്ണ പുടങ്ങളിലലയടിച്ചു ....
അശാവഹനവന്‍ ഭ്രമിച്ചതൊരു സുന്ദരിയെങ്കിലാ -
രൂപമെവിടെ ...?
സുന്ദരിയുമല്ലതു ചിലങ്കയുമാല്ലതു........പ്രകൃതി -
തന്‍ സൃഷ്ടിയാം മഞ്ഞു വീഴ്ച .......

കാള പെറ്റു

ചരിത്ര പുസ്തകതാളുകളില്‍ തിളങ്ങുന്ന -
പുരുഷ കേസരികള്‍ ....
അവരുടെ ധീര കഥകള്‍ അവന് എന്നും -
ആവേശമായിരുന്നു ...
യുദ്ധവീരന്മാര്‍ , രാജാക്കന്മാര്‍ , ചക്രവര്‍ത്തിമാര്‍ ......
അവരിലോരാളാകണം ....
അനന്തരം പത്തു പേരെ കൊന്നു അവന്‍ -
ആത്മഹത്യക്കൊരുങ്ങി .....മരണം -
പോലും കൈവിട്ടു ....
ഇന്നു ....ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും

അമ്മൂമ്മ

അമ്മൂമ്മ മരിക്കാന്‍ നേരത്തും അവനെ ദയനീയമായി നോക്കി . നോട്ടത്തില്‍ ഒളിഞ്ഞിരിക്കുന്നത് എന്താണെന്നുആര്ക്കും മനസിലായില്ല . അവനോടുള്ള സ്നേഹമാകാം .... അമ്മൂമ്മയുടെ മുഖത്ത് പിശാചിനെ കണ്ട പ്രതീതി ആരുംശ്രദ്ധിച്ചില്ല .അമ്മോമ്മ കണ്ണടച്ചു ... എന്നെന്നേക്കുമായി ....അമ്മൂമ്മയുടെ സ്വര്‍ണ്ണ മാല അവന്റെ പോകറ്റില്‍ വിശ്രമംകൊള്ളുകയായിരുന്നു ...

ലക്ഷ്യം

പായ് കപ്പലിന് വലിയൊരു ലക്ഷ്യം പൂര്‍ത്തീകരിക്കാനുണ്ട് . പ്രക്ഷുബ്ധമായ കടലും ദിശ മാറിയുള്ള കാറ്റും അതിനൊരു വിഘാതമാണ് .ഇത്തരം തടസങ്ങള്‍ക്ക് ലക്ഷ്യത്തെ വൈകിപ്പിക്കാനെ കഴിയൂ ..എന്നോര്‍ക്കുക .
ഒരു ലക്ഷ്യവും അപ്രാപ്യമല്ല ....

ക്രിക്കറ്റ്

സിരകളില്‍ പടരുന്നു ജ്വരം ....
മെക്സിക്കന്‍ തിരമാലകള്‍ ഗ്യാലറിയില്‍ ..
ത്രിവര്‍ണ്ണ പതാകയുമേന്തി ആര്‍പ്പുവിളികള്‍ ....
ചിത്രങ്ങള്‍ മാറോടനക്കുന്നു ചിലര്‍ ...സച്ചിന്റെ ....
റണ്‍ തണ്ടാവമാടുന്നു വീരേന്ദ്ര കുമാരന്‍ ....
വെടിയുണ്ടകള്‍ പായുന്നു ബാറ്റുകളില്‍ നിന്നും ....
പ്രകാശ വേഗത്തില്‍ മിന്നുന്നു സ്കോര്‍ ബോര്‍ഡുകള്‍ ....
തീക്ഷ്ണമാം പന്തെറിഞ്ഞൊരു റാവല്‍പിണ്ടിക്കാരന്‍ ....
വീണു കരയുന്നിതാ വാഴപിണ്ടി പോല്‍ ...
ഇതു കളിയല്ല യുദ്ധം .... ബാറ്റുകള്‍ വാളാക്കുന്ന യുദ്ധം ....
ദേശ സ്നേഹത്തിന്‍ പുതു യുദ്ധം .... നിണ മൊട്ടും ചിന്തില്ലിവിടെ ..
ചിന്തുന്നത്‌ പണമൊന്നു മാത്രം ...

വള്ളത്തോളിന്റെ ഓര്‍മ്മയ്ക്ക്‌

കവിതയ്ക്ക് അര്‍ത്ഥവും വ്യന്ഗ്യാര്‍ത്ഥവും കൊടുക്കുന്ന വള്ളത്തോളിന്റെ അത്തരത്തില്‍ ഒന്നു ....ഉദാഹരണമായി ....

" ധ്വസ്ത ഭുവനമാം ദൌഷ്ട്യമേ
നിന്‍ തലയെത്ര പരത്തിയുയര്തിയാലും
ഇക്കര്‍മ്മ ഭൂമി തന്‍ പിഞ്ചു കാല്‍ പോരുമേ
ചിക്കന്നതൊക്കെ ചവുട്ടി താഴ്ത്തുവാന്‍ ...."

യഥാര്‍ത്ഥ അര്ത്ഥം :

ഹേ കാളിയാ ... ഇരുട്ടിന്റെ ഉറവിടമായ അഹങ്കാരമേ നീ നിന്റെ തല എത്ര ഉയര്ത്തി അഹങ്കരിചാലും ശരിഭഗവാന്‍ കൃഷ്ണന്റെ പിഞ്ചുകാല്‍ മതി നിന്നെ ചവുട്ടി താഴ്ത്താന്‍ .

വ്യന്ഗ്യാര്‍ത്ഥം :

ഹേ അഹങ്കാരത്തിന്റെ ഉറവിടമായ , സൂര്യനസ്ടമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമസ്ടോരെ .......നീ എത്രഅഹങ്കരിച്ചാലും മഹാത്മാ ഗാന്ധിയുടെ ദുര്‍ബലമായ കാലുകള്‍ മതി നിന്നെയൊക്കെ ഓടിക്കാന്‍ .....
..

പാല്‍ക്കാരി

നാല്‍കാലികള്‍ അലങ്കരിക്കും മലഞ്ചരുവിലൊരു -
ചെറ്റക്കുടില്‍ മുറ്റം ...
അതിനുടയോളവളാം സുന്ദരിയത് നാടിന്‍ -
പാല്‍ക്കാരി ...
ഒരു ദിനം കണ്ടു ഞാനാ രൂപത്തെയോക്കതിടുക്കിയ -
പാത്രവുമായി ....
ചെമ്പിന്‍ തോരണങ്ങള്‍ തൂങ്ങുന്നു മനോഹരമാം -
ര്‍ണാംബുജങ്ങള്‍ ....
പണികളില്‍ കിലുങ്ങുന്നു മഴവില്ലിന്‍ ചാരുത -
യൂറും കുപ്പിവള ക്കൂട്ടങ്ങള്‍ ....
കുലീനതന്‍ ഭാവം മുഖ പത്മത്തിലെങ്കിലും -
ഞാനറിഞ്ഞു അവളൊരു പാവം .....
പാത്രത്തില്‍ ലാഞ്ചുന്ന പൈമ്പാല്‍ പോല്‍ -
കാന്തി തൂകും നിറം ...
ചെമ്പന്‍
കേശഭാരമലങ്കരിക്കും -
സുഗന്ധം തൂകും വൃന്ദ മൊട്ടുകള്‍ ....
എന്‍ മനസിലേറ്റൂ കാമബാണം ....-
ഭ്രമിച്ചു ഞാനാ രൂപത്തെ ....
എന്‍ നയനങ്ങള്‍ ഒളിയംബെയിതു -
തുടങ്ങി മനസ്സില്‍ കാമോല്സവം ...
പ്രതിഷ്ടിച്ചു ഞാനാ രൂപത്തെയെന്‍-
ചിത്തം തന്നിലെയമ്പലത്തില്‍ ......
കോലാഹലം തുടങ്ങിയെന്‍ ഭവനം തന്നിലെ -
പ്രേമ ശത്രുക്കള്‍ വാളോങ്ങി ....
പ്രേമത്തിന്‍ മാഹാത്മ്യം പാടിപ്പുകഴ്തി -
ഞാനോടിച്ചു പ്രേമ
ശത്രുക്കളെ.....
ഇന്നു ...സത്യമായിട്ടും ........
പാല്‍ക്കാരി തന്നെയവളിന്നുമെന്നും......
എന്‍ കുഞ്ഞുങ്ങള്‍ തന്‍ പാല്‍ക്കാരി .....

ബെന്‍സ്

കൃത്രിമമായ ലോകത്തില്‍ ഭൌതിക സുഖങ്ങള്‍ക്ക് പിന്നാലെ പാഞ്ഞു ജീവിതം ഹോമിച്ചവര്‍ക്ക് വേണ്ടി കഥ ഞാന്‍ സമര്‍പ്പിക്കുന്നു ...).

രാവിലത്തെ വിശപ്പില്‍ പഴങ്കഞ്ഞ്ജിയും കപ്പയും സേവിക്കുന്നതിനിടയിലാണ് ഞെട്ടിപ്പിക്കുന്നതും എന്നാല്‍ കേള്‍ക്കാന്‍ രസമുള്ളതും ആയ വാര്ത്ത മത്തായി അറിയുന്നത് ,

തനിക്കൊരു ബെന്‍സ് കാര്‍ കിട്ടിയിരിക്കുന്നു ..

സ്വതവേ കാല്‍പ്പന്തു കളിയില്‍ കമ്പമുള്ള മത്തായി ലോകക്കപ്പ് കൂപ്പണ്‍ പൂരിപ്പിച്ചയച്ചത് വഴിയാണ് മഹാ ഭാഗ്യം കൈ വന്നത് . ജന്മനാ ദാരിദ്ര്യം ശീലിച്ച പാവം മാന്യന്‍ ഏവര്‍ക്കും ഉപകാരിയും എല്ലാരുടെയും സ്നേഹ ഭാജനവുമാണ് . പട്ടിണി കിടന്നാലും മുണ്ട് മുറുക്കിയുടുത്തും അഭിമാനം പോകാതെ നോക്കും . ആരുടെ മുന്നിലും കൈ നീട്ടില്ല . അതിനാല്‍ നാട്ടുകാര്‍ ദുരഭിമാനപ്പട്ടം ചാര്‍ത്തി കൊടുത്തിട്ടുണ്ട് . നാട്ടില്‍ എവിടെയൊക്കെ കാല്‍പ്പന്തു കളി ഉണ്ടെന്‍കിലും മത്തായി അവിടെയൊക്കെ ഹാജര്‍ വയ്ക്കും അതിനാല്‍ ചില കളിക്കാര്‍ക്കും മത്തായിയെ അറിയാം . അന്നാള്‍ ഒരിക്കല്‍ ഒരു കളിക്കാരന്‍ കുശലം തിരക്കിയത് കാണുന്ന എല്ലാരോടും പറഞ്ഞു നടന്നു . ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന സന്തുഷ്ട കുടുംബമെങ്കിലും ദാരിദ്ര്യം ഒരു തീരാ ശാപമായി കാര്‍ന്നു തിന്നുന്നു . എനിക്ക് ഒട്ടക്കൈ യാണെന്ന് എപ്പോഴും പറഞ്ഞു നടക്കാറുണ്ട്.

ആശ്വാസം പോലെ ബെന്‍സിന്റെ വരവ് മത്തായിയെ തെല്ലൊന്നുമല്ല ആശ്വസിപ്പിച്ചത്‌ . ഏറ്റവും മുന്തിയ ഇനം കാറല്ലേ . തന്റെ ദാരിദ്ര്യം പന്പ കടന്നെന്നും ഇനിയും ധാരാളം ഭാഗ്യങ്ങള്‍ വരാന്‍ കിടക്കുന്നു എന്നും അയ്യാള്‍ കരുതി .

ഇനിയാണ് പുകിലുകള്‍ തുടങ്ങുന്നത് ....

മത്തായിയുടെ വീടൊരു ജന സാഗരമായി മാധ്യമങ്ങള്‍ അയ്യാളുടെ കൊച്ചു വീട്ടില്‍ മത്സരിച്ചു ഇന്റര്‍വ്യൂ നടത്തുന്നു . അനുമോദനങ്ങള്‍ കൊണ്ടു മത്തായി വീര്‍പ്പു മുട്ടി ... ഭാഗ്യവാന്‍ , കോളടിച്ചു എന്നിങ്ങനെയുള്ള വാക്കുകള്‍ വീട്ടില്‍ പലവുരു ഉയര്ന്നു കേട്ടു. കാര്‍ വിറ്റുകിട്ടുന്ന ലെക്ഷങ്ങള്‍ ലക്ഷ്യമിട്ട് ചില ബാങ്കുകാരും പരുന്തിനെപ്പോലെ അവിടെ വട്ടമിട്ടു .

അങ്ങിനെ ദരിദ്രനായ മത്തായി ഒരു ബെന്‍സ് പതിയായി ഉയര്‍ത്തപ്പെട്ടു .

വാര്ത്ത അറിഞ്ഞപ്പോള്‍ അതുവരെ കണ്ടാല്‍ മൈന്‍ഡ് ചെയ്യാത്ത ബന്ധുക്കളും റാലിയായി വീട്ടിലെത്തി . എല്ലാര്ക്കും അയ്യാളുടെ ഭാഗ്യത്തില്‍ അസൂയ മറച്ച ചിരി മാത്രം . എന്നാല്‍ മത്തായിയോ പൊങ്ങച്ചവും ജാടയും പഠിച്ചു തുടങ്ങി .

ഒരു നിഷ്കളങ്കന്റെ സ്വഭാവ മരണം ....

കാറ്‌ വിറ്റിട്ടു അടുത്ത ലോകക്കപ്പ് കാണാന്‍ പോണമെന്നും ...അമേരിക്കയില്‍ ഒന്നു ചുറ്റണം എന്നും യാതൊരു
ദയയും ഇല്ലാതെ കാച്ചി . പണ്ടു ചോദിച്ചിട്ട് കടം കൊടുക്കാത്ത പല ബ്ലൈടുകാരും അന്ന് അവിടെ പറന്നെത്തി വന്‍ തുകകള്‍ വാഗ്ദാനം ചെയിതു .

രാവിലത്തെ പഴന്കഞ്ഞി അയ്യാള്‍ മറന്നു തുടങ്ങിയിരുന്നു ...

കാറ് വീട്ടില്‍ എത്താന്‍ ഒരാഴ്ച്ച എങ്കിലും എടുക്കും . അതും അങ്ങ് തലത്സ്ഥത്ത് പൊയ് കൊണ്ടു വരണം . അത് വരെയുള്ള സന്ദര്‍ശകരെ തൃപ്തി പ്പെടുത്താന്‍ എന്ത് ചെയ്യും . അതിനായി അയ്യാള്‍ വട്ടിപ്പലിശക്കാരില്‍ നിന്നും വന്‍ തുകകള്‍ മറിച്ചു . വീട് മോടി കൂട്ടാന്‍ ജോലിക്കാരെ വച്ചു . അതിനിടെയില്‍ ആരോ ഓതിക്കൊടുത്തു കാറ്‌ വില്‍ക്കേണ്ട എന്നും ഒരു ബെന്സങ്ങനെ വീട്ടിനു മുന്നില്‍ കിടക്കുന്നത് ഗമ തന്നെയെന്നും .....,


അപ്പോള്‍ പിന്നെ കാറ് പാര്‍ക്ക് ചെയ്യാന്‍ ഒരിടം വേണമല്ലോ . വീണ്ടും കടം തന്നെ ശരണം . മത്തായിയുടെ വീടിനു മുന്നില്‍ ഢംബരം മഴയായി പെയിത് . അയ്യാളുടെ ഭാര്യയാണ് അതിലും വിശേഷം സ്വതസിദ്ധമായ പുളുവും പൊങ്ങച്ചവും ബെന്‍സിന്റെ രൂപത്തില്‍ കസറി '............... അമേരിക്കന്‍ പ്രസിഡന്റിനു മാത്രമെ കാര്‍ ഉള്ളൂ '..... എന്ന് വരെ വെച്ചു കാച്ചി ....

കുടുംബത്തിന്റെ സ്വഭാവ മരണം പൂര്‍ത്തിയായി ....

മഹാലെക്ഷ്മീ കടാക്ഷം ഗ്രാമത്തില്‍ ഒരു കോളിളക്കം തന്നെ സൃഷ്ടിച്ചു . സാധാരണ മോട്ടോര്‍ വാഹനങ്ങള്‍ക്ക് ബാലികേറാമല ആയിരുന്ന ഗ്രാമത്തില്‍ ഒരു കാറിന്റെ വരവ് ...അതും ബെന്‍സ് ..പറയേണ്ട കാര്യമില്ലല്ലോ . മത്തായി വിരോധികള്‍ പലരും സ്തുതി പാടകരായി കാരണം ചുളുവില്‍ ബെന്‍സില്‍ കയറാമല്ലോ . ചുരുക്കത്തില്‍ അതില്‍ കേറാന്‍ കൊതിക്കാത്തവര്‍ ആരും ഗ്രാമത്തില്‍ ഇല്ല . പിന്നെ മത്തായി ഗമ കാണിക്കുന്നതില്‍ തെറ്റുണ്ടോ ?.....തന്റെ പൂജാമുറിയില്‍ ഒരു കാല്പ്പന്തും പ്രതിഷ്ഠിച്ചു . ദിവസങ്ങള്‍ വേഗം കടന്നു പോകാന്‍ അയ്യാള്‍ പ്രാര്‍ത്ഥിച്ചു . ക്ഷമ നഷ്ട്ടപ്പെട്ടു ഒരിടത്ത് ഇരിക്കാന്‍ കൂടി വയ്യെന്നായി . ഏത് നേരവും കലണ്ടറില്‍ നോക്കിയിരുപ്പു തന്നെ ....

വീട്ടിലെ ശ്രീദേവി മൂദേവിയായി ......

ഒന്നു രണ്ടു ദിവസങ്ങള്‍ യുഗങ്ങള്‍ പോലെ തള്ളി നീക്കി . ഗ്രാമവും മാറ്റത്തിന് വിധേയമാകാന്‍ തുടങ്ങി . കുറെ ചെറുപ്പക്കാര്‍ റോഡ് നിര്മ്മാണം തുടങ്ങി , പുഴക്ക്‌ മുകളില്‍ താല്‍കാലിക പാലം പൊങ്ങി .. പിന്നെയോ ഗ്രാമത്തില്‍ പെട്രോള്‍ പമ്പ് അനുവദിക്കണമെന്ന് മുറവിളിയായി ....മാത്രമോ തങ്ങളുടെ ഗ്രാമത്തിന്റെ പുരോഗതി അയല്‍ ഗ്രാമീണരെ കാണിക്കാന്‍ ഗ്രാമ മുഖ്യന്റെ സാന്നിധ്യത്തില്‍ ഒരു തീരുമാനവുമായി ...
കാര്‍ വന്നിട്ട് ദിവസവും ഒരു മണിക്കൂറെങ്കിലും ഗ്രാമ കവാടത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കണം ......
അതിനിടയില്‍ ആരോ ഒരു വന്‍ പുളു കാച്ചി ' കാറ് ഇന്ത്യയില്‍ പ്രസിഡെന്റിനു മാത്രമെ ഉള്ളൂ ....'ഇത്തരം നുണകള്‍ മത്തായിയിലെ മനുഷ്യനെ നിറം മാറ്റിക്കൊണ്ടിരുന്നു .... ലെക്ഷങ്ങള്‍ കടം വാങ്ങി ധൂര്‍ത്തടി തുടര്‍ന്ന് കൊണ്ടിരുന്നു .

'വിനാശ കാലേ വിപരീത ബുദ്ധി ' എന്ന് പറയും പോലെ അഹങ്കാരം അയ്യാളില്‍ സംഹാര നൃത്തം ചവുട്ടി . തന്‍ ഗ്രാമത്തിലെ ഏറ്റവും സമ്പന്നന്‍ ആണെന്ന് ഭാവിക്കാന്‍ തുടങ്ങി . എസ്കൊര്ടിനായി രണ്ടു വാലുകളെ നിര്ത്തി ... വീട്ടില്‍ വേലക്കാരികള്‍ , കൂടിയ മദ്യം .........

കാറിങ്ങു വരുമ്പോള്‍ എല്ലാരും അതില്‍ വലിഞ്ഞു കേറുമെന്ന ഭയം കാരണം അയ്യാള്‍ പലരെയും മനഃപൂര്‍വ്വം പിണക്കാന്‍ തുടങ്ങി പലരും അയ്യാളുടെ ശത്രുവായി . കൊടുത്ത പണം പലരും തിരികെ ചോദിച്ചു തുടങ്ങി . ഇതിനിടയില്‍ വഴക്കിട്ടു അയ്യാളുടെ വാമഭാഗവും പിള്ളേരും വീട് വിട്ടിറങ്ങി . അയ്യാള്‍ക്ക് അതിലൊന്നും ഒരു സന്താപവും ഇല്ല കാരണം ബെന്‍സ് .......

മത്തായിയിലെ മനുഷ്യന്‍ കാലം ചെയിതു ...

അടുത്ത സുപ്രഭാതം ,

രാവിലത്തെ വിശപ്പില്‍ രാജകീയ ഭക്ഷണം സേവിക്കുന്നതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന പത്ര വാര്ത്ത മത്തായിയും നാട്ടുകാരും അറിയുന്നത്

' ക്ഷമിക്കണം ഒരു തിരുത്ത് ബെന്‍സ് കാര്‍ മുന്പ് പ്രസിദ്ധീകരിച്ച കൂപ്പണ്‍ നുമ്പരിനല്ല...അച്ചടി പ്പിശക് കാരണം .................. ഖേദിക്കുന്നു '.
'കര്‍ത്താവേ ' ......
മത്തായി ബൊധരെഹിതനായി ... നാട്ടുകാര്‍ ഓടിക്കൂടി ആശുപത്രിയിലാക്കി .. അഹംകാരിക്ക് തക്ക ശിക്ഷ കിട്ടി എന്ന് പലരും പുലമ്പി . എങ്കിലും സമയത്തു ആരും വൈരാഗ്യം കാണിച്ചില്ല ,
മത്തായി പല ദിവസങ്ങള്‍ ബൊധരെഹിതനായി ആശുപത്രിയില്‍ കഴിഞ്ഞു ... പിണങ്ങിപ്പോയ ഭാര്യയും കുട്ടികളും തിരികെ വന്നു . മത്തായി ക്രമേണ സുഖം പ്രാപിച്ചു . പക്ഷെ ഗ്രാമീണരെ അഭിമുഖീകരിക്കാനുള്ള വിഷമം അയ്യാളെ വേട്ടയാടി എങ്കിലും തിരികെ വന്ന അയ്യളോട് ആരും ദേഷ്യം കാണിച്ചില്ല . എല്ലാര്ക്കും സഹതാപം മാത്രം ..... അയ്യാള്‍ പല പ്രാവശ്യം നാട്ടുകാര്‍ക്ക് മുന്നില്‍ പല പ്രാവശ്യം കുമ്പസാരിച്ചു . അങ്ങിനെ നാട്ടുകാര്‍ വീണ്ടും മത്തയിയുമായി അടുത്ത് .....,

മത്തായിയിലെ മനുഷ്യന്‍ പുനര്‍ജനിച്ചു ........

മാസങ്ങള്‍ കടന്നു പോയി . പഴയ സംഭവങ്ങള്‍ എല്ലാരും മറന്നു . മത്തായിയുടെ കൊച്ചു വീട്ടില്‍ സന്തോഷം തിരികെയെത്തി

ബെന്‍സ് എവിടെയോ പൊയ് മറഞ്ഞു ...അയ്യാള്‍ വീണ്ടും തന്റെ കുടുംബത്തെ പോറ്റാനുള്ള തത്രപ്പാട് തുടങ്ങി ..ഉള്ളതുകൊണ്ട് ഓണം പോലെ അവര്‍ കഴിഞ്ഞു .... പഴങ്ങഞ്ഞിയുടെ രുചി അയാള്‍ തിരിച്ചറിഞ്ഞു .....
ഒരു ദിവസം രാവിലെ ജോലിക്ക് പോകാന്‍ ഒരുങ്ങുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന വാര്ത്ത മത്തായി അറിയുന്നത് ....
' സംസ്ഥാന ഭാഗ്യക്കുറി ഒരു കോടിയും കാറും മത്തായിക്ക് .....'

ഏകദേശം അന്ന് അന്തിയോടെ അയ്യാളുടെ വീട്ടില്‍ വീണ്ടും പൊടി പൂരം തുടങ്ങി

അഭിനിവേശം

എന്റെ നെറ്റിയില്‍ ഘനീഭവിച്ച വിയര്‍പ്പു കണങ്ങളെ വകഞ്ഞ് മാറ്റിക്കൊണ്ട് അവളുടെ വിരലുകള്‍ കടന്നു പോയ്മനസ്സില്‍ ഏറെ നാളായി മാറാല പിടിച്ചു കിടന്ന വികാരത്തിന്റെ പ്രായോഗിക പരീക്ഷ അന്ന് നടന്നു . കാലങ്ങളായി അന്ധകാരം രൂപപ്പെട്ട മനസ്സില്‍ ദീപം തെളിച്ചത് അവളാണ് ...എന്റെ ആദ്യ നിര്‍വ്രുതിയാനവള്‍. ഒരുപുനര്‍വിചിന്തനമെന്നോണം ഞാന്‍ മനസിലാക്കി അവളോട്‌ എനിക്കുള്ള വികാരം എന്താണെന്നു ..... അത് പക്ഷെപലരും പലവട്ടം പരീക്ഷിച്ചു പരാജയപ്പെട്ട പ്രേമം എന്ന ചാപല്ല്യം അല്ല ....ഒരു വണ്ടിനു പൂവിനോട് തോന്നുന്നആഗ്രഹം.....അപ്പോള്‍ മനസിന്റെ മറ്റേ പകുതി ഓര്‍മ്മിപ്പിച്ചു ...

' പൂവിന്റെ തേന്‍ കുടിച്ചോളൂ ..പൂവിനെ പുളി കുടിപ്പിക്കരുത് ....'

ഹാ ...കഷ്ടം ....

ഇതൊരു പ്രേമ ലേഖനമാണ് ......

കൂട്ടുകാരീ ......

ആശാന്റെ വീണപൂവിനു തുല്യമായ -
കൊഴിഞ്ഞ നമ്മുടെ അനുരാഗം ഓര്‍മ്മയില്ലേ ...?
അന്നൊരിക്കല്‍ ആന്ജനെയന്റെ നടയില്‍ -
നോട്ടങ്ങള്‍ കൈമാറിയതും ..
പിന്നീട് ...
നോട്ടങ്ങളുടെ ആവര്‍ത്തന വിരസത മാറ്റി -
ഞാന്‍ ആദ്യമായി നിന്നോട് പറഞ്ഞതും .....
വ്രീളയോളുപ്പിച്ച വദനവും താഴ്ത്തി നീ നടന്നകന്നതും ...
അവിടെ ....
ശകുന്തളയുടെ കാലിലെ മുള്ള് പുനര്‍ജ്ജനിച്ചതും ..
എന്റെ ഹൃദയത്തെ വട്ടം കറക്കിയതും ....
എല്ലാം ..ഓര്‍ക്കുന്നു ...ഇന്നലത്തെ പോലെ ...
'വീണ പൂവ് ' വായിച്ചു നീ എത്ര മാത്രം കരയുമായിരുന്നു ..
മനുഷ്യ ജീവിതം ഹാ കഷ്ടമെന്നുരച്ച ആശാനെ -
നീ എത്ര മാത്രം ആരാധിച്ചിരുന്നു .....
കുഞ്ഞു കവിതകള്‍ കൊണ്ടു എന്റെ മനസിലെ അനുരഗത്തിന് തീ -
കൊളുത്തിയത് നീയാണ് .......
പിന്നെ....
മരണത്തോട് മല്ലിടുന്ന ആല്തര മരചുവട്ടില്‍ നമ്മള്‍ -
എന്നും സംമേളിക്കരുണ്ടായിരുന്നതും .....
വിവേകാനന്ദന്റെ കാല്‍പാടുകള്‍ ഏറ്റു ധന്യമായ -
ഭൂമിയുടെ മുനമ്പില്‍ നമ്മള്‍ തിരകളില്‍ -
കുളിച്ചതും ...
ത്രി സന്ധ്യ ആവാഹിച്ച നിന്റെ മുഖ കാന്തിയില്‍ മതിമറന്നു -
അധരങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചതും ,
ആത്മ സ്നേഹിതന്റെ വിയോഗം വളര്‍ത്തിയ വ്യഥ -
എന്നെ കീഴ്പ്പെടുത്തിയപ്പോള്‍ നീ ധൈര്യം പകര്‍ന്നതും ....
അങ്ങിനെ എല്ലാം കാലന്തരത്തിലും തികട്ടി വരുന്നു .....
ശേഷം .....
നിന്റെ പിതാവിന്റെ കോപ താന്ധവത്തില്‍ നീ പിന്മാറിയതും ..
എന്റെ കണ്ണുകളെ ദിനങ്ങളോളം ഈറനണിയിച്ചതും .......
ഒടുവിലൊരു ഫോണ്‍ കോളിലൂടെ വിട ചൊല്ലിയതും ......
എല്ലാം ഓര്‍ക്കുന്നു .....
ഭൂമിയുടെ ഏതെങ്കിലും കോണില്‍ പ്രേമം നുണയുന്നവരെ കാണുമ്പൊള്‍ -
നീ എന്നെ ഓര്‍ക്കുമോ.....?
നമ്മുക്കിടയില്‍ ഇന്നു അകലം കൂടുതലാണ് സഖീ ....
മനസുകള്‍ തമ്മിലും ....
എന്റെ വാമഭാഗം മറ്റൊരുവള്‍ അപഹരിചാലും .....
വല്ലപ്പോഴും ഓര്‍മ്മകള്‍ കൊണ്ടു ര്ദ്ദിക്കാന്‍ നീ വേണം .....
എന്റെ മനസ്സു എന്നും നിന്നോട് മാത്രം കടപ്പെട്ടിരിക്കുന്നു ...
തല്‍ക്കാലതെക്കേങ്കിലും ' ഹാ കഷ്ട ' മെന്നുരച്ചു ...
മനപൂര്‍വ്വം മറന്നോട്ടെ ......

റോസാപ്പൂക്കള്‍

എന്റെ സ്വപ്നങ്ങളില്‍ ചിരിക്കുന്ന റോസാപ്പൂക്കള്‍ക്ക് -
നിറം ചെമപ്പാണ് ......
അതിന്റെ ആകര്‍ഷണത്തില്‍ തട്ടി-
കാലം കോരിത്തരിക്കുന്നു .......
അംഗനമാരുടെ കാര്‍കൂന്തലും എന്റെ റോസാപ്പൂക്കളെ-
പുല്‍കാന്‍ കൊതിക്കുന്നു ....പക്ഷെ കേവലം -
സുന്ദരിമാരുടെ കൂന്തലില്‍ നിദ്ര പൂണ്ടു കിടക്കാനുള്ളതല്ല -
എന്റെ നിര്‍മ്മലമായ റോസാപ്പൂക്കള്‍ .........
അതെന്റെ ആത്മാവാണ് ......
മനസ്സാണ് .......
ഒരു നനുത്ത സ്പര്‍ശമായി പുതുമഴയും കുളിര്‍ിലാവും -
എന്നെ തഴുകുമ്പോള്‍ -
ദൈവത്തെ ഞാനറിയുന്നു ........കാണുന്നു ....
പുതുമഴ പെമാരിയായും നിലാവ് കൊടും ചൂടായും -
മാറ്റാത്ത ദൈവത്തെ നമിക്കുന്നു ....
എന്റെ ചെമന്ന റോസാപ്പൂക്കളിലെ -
പരിമളം എന്റെ മനസ്സില്‍ നിന്നുമാണ് ....
നിങ്ങള്‍ അത് ആസ്വദിച്ചോളൂ .....
പക്ഷെ ...കശക്കിയെറിയരുത് .... എന്നിലെ -
നൈര്‍മല്ല്യത്തെ തിരിച്ചറിയാതെ പോകരുത് ...
കാരണം ഞാന്‍ വിടരുന്നത് -
നിങ്ങള്ക്ക് വേണ്ടിയാണ് .....
നിങ്ങള്ക്ക് വേണ്ടി മാത്രം .......
നിങ്ങളുടെ മനസ്സുലില്‍ ഞാനേകുന്ന സുഗന്ധത്തിനു -
പകരമായി ......
പുഞ്ചിരി ചാലിച്ച ഒരു നോട്ടത്തിനപ്പുറം -
ഒന്നും എനിക്ക് വേണ്ട .....
എന്റെ രോസാപ്പോക്കള്‍ കൊഴിയാതിരിക്കാന്‍ -
പ്രാര്‍ത്ഥിക്കണേ ......
ലോകത്തിനാകെ പരിമളമേകുവാന്‍ .......

Thursday, April 2, 2009

economics and recession

The whole world is discussing about economic recession and its impact. I never thought it would be this severe. Yesterday i felt the impact of this monster. All these years i was made fool on this particular day, (only for this day )- April 1. But things are different the other days...... This year also i was waiting to be made a fool, but nothing happened. I mulled over to find the reason. The culprit was the economic depression. Not even a single call on this day, economic depression has affected even April Fool.... how to bail out from this... that needs serious discussions.....