Friday, April 3, 2009

ബെന്‍സ്

കൃത്രിമമായ ലോകത്തില്‍ ഭൌതിക സുഖങ്ങള്‍ക്ക് പിന്നാലെ പാഞ്ഞു ജീവിതം ഹോമിച്ചവര്‍ക്ക് വേണ്ടി കഥ ഞാന്‍ സമര്‍പ്പിക്കുന്നു ...).

രാവിലത്തെ വിശപ്പില്‍ പഴങ്കഞ്ഞ്ജിയും കപ്പയും സേവിക്കുന്നതിനിടയിലാണ് ഞെട്ടിപ്പിക്കുന്നതും എന്നാല്‍ കേള്‍ക്കാന്‍ രസമുള്ളതും ആയ വാര്ത്ത മത്തായി അറിയുന്നത് ,

തനിക്കൊരു ബെന്‍സ് കാര്‍ കിട്ടിയിരിക്കുന്നു ..

സ്വതവേ കാല്‍പ്പന്തു കളിയില്‍ കമ്പമുള്ള മത്തായി ലോകക്കപ്പ് കൂപ്പണ്‍ പൂരിപ്പിച്ചയച്ചത് വഴിയാണ് മഹാ ഭാഗ്യം കൈ വന്നത് . ജന്മനാ ദാരിദ്ര്യം ശീലിച്ച പാവം മാന്യന്‍ ഏവര്‍ക്കും ഉപകാരിയും എല്ലാരുടെയും സ്നേഹ ഭാജനവുമാണ് . പട്ടിണി കിടന്നാലും മുണ്ട് മുറുക്കിയുടുത്തും അഭിമാനം പോകാതെ നോക്കും . ആരുടെ മുന്നിലും കൈ നീട്ടില്ല . അതിനാല്‍ നാട്ടുകാര്‍ ദുരഭിമാനപ്പട്ടം ചാര്‍ത്തി കൊടുത്തിട്ടുണ്ട് . നാട്ടില്‍ എവിടെയൊക്കെ കാല്‍പ്പന്തു കളി ഉണ്ടെന്‍കിലും മത്തായി അവിടെയൊക്കെ ഹാജര്‍ വയ്ക്കും അതിനാല്‍ ചില കളിക്കാര്‍ക്കും മത്തായിയെ അറിയാം . അന്നാള്‍ ഒരിക്കല്‍ ഒരു കളിക്കാരന്‍ കുശലം തിരക്കിയത് കാണുന്ന എല്ലാരോടും പറഞ്ഞു നടന്നു . ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന സന്തുഷ്ട കുടുംബമെങ്കിലും ദാരിദ്ര്യം ഒരു തീരാ ശാപമായി കാര്‍ന്നു തിന്നുന്നു . എനിക്ക് ഒട്ടക്കൈ യാണെന്ന് എപ്പോഴും പറഞ്ഞു നടക്കാറുണ്ട്.

ആശ്വാസം പോലെ ബെന്‍സിന്റെ വരവ് മത്തായിയെ തെല്ലൊന്നുമല്ല ആശ്വസിപ്പിച്ചത്‌ . ഏറ്റവും മുന്തിയ ഇനം കാറല്ലേ . തന്റെ ദാരിദ്ര്യം പന്പ കടന്നെന്നും ഇനിയും ധാരാളം ഭാഗ്യങ്ങള്‍ വരാന്‍ കിടക്കുന്നു എന്നും അയ്യാള്‍ കരുതി .

ഇനിയാണ് പുകിലുകള്‍ തുടങ്ങുന്നത് ....

മത്തായിയുടെ വീടൊരു ജന സാഗരമായി മാധ്യമങ്ങള്‍ അയ്യാളുടെ കൊച്ചു വീട്ടില്‍ മത്സരിച്ചു ഇന്റര്‍വ്യൂ നടത്തുന്നു . അനുമോദനങ്ങള്‍ കൊണ്ടു മത്തായി വീര്‍പ്പു മുട്ടി ... ഭാഗ്യവാന്‍ , കോളടിച്ചു എന്നിങ്ങനെയുള്ള വാക്കുകള്‍ വീട്ടില്‍ പലവുരു ഉയര്ന്നു കേട്ടു. കാര്‍ വിറ്റുകിട്ടുന്ന ലെക്ഷങ്ങള്‍ ലക്ഷ്യമിട്ട് ചില ബാങ്കുകാരും പരുന്തിനെപ്പോലെ അവിടെ വട്ടമിട്ടു .

അങ്ങിനെ ദരിദ്രനായ മത്തായി ഒരു ബെന്‍സ് പതിയായി ഉയര്‍ത്തപ്പെട്ടു .

വാര്ത്ത അറിഞ്ഞപ്പോള്‍ അതുവരെ കണ്ടാല്‍ മൈന്‍ഡ് ചെയ്യാത്ത ബന്ധുക്കളും റാലിയായി വീട്ടിലെത്തി . എല്ലാര്ക്കും അയ്യാളുടെ ഭാഗ്യത്തില്‍ അസൂയ മറച്ച ചിരി മാത്രം . എന്നാല്‍ മത്തായിയോ പൊങ്ങച്ചവും ജാടയും പഠിച്ചു തുടങ്ങി .

ഒരു നിഷ്കളങ്കന്റെ സ്വഭാവ മരണം ....

കാറ്‌ വിറ്റിട്ടു അടുത്ത ലോകക്കപ്പ് കാണാന്‍ പോണമെന്നും ...അമേരിക്കയില്‍ ഒന്നു ചുറ്റണം എന്നും യാതൊരു
ദയയും ഇല്ലാതെ കാച്ചി . പണ്ടു ചോദിച്ചിട്ട് കടം കൊടുക്കാത്ത പല ബ്ലൈടുകാരും അന്ന് അവിടെ പറന്നെത്തി വന്‍ തുകകള്‍ വാഗ്ദാനം ചെയിതു .

രാവിലത്തെ പഴന്കഞ്ഞി അയ്യാള്‍ മറന്നു തുടങ്ങിയിരുന്നു ...

കാറ് വീട്ടില്‍ എത്താന്‍ ഒരാഴ്ച്ച എങ്കിലും എടുക്കും . അതും അങ്ങ് തലത്സ്ഥത്ത് പൊയ് കൊണ്ടു വരണം . അത് വരെയുള്ള സന്ദര്‍ശകരെ തൃപ്തി പ്പെടുത്താന്‍ എന്ത് ചെയ്യും . അതിനായി അയ്യാള്‍ വട്ടിപ്പലിശക്കാരില്‍ നിന്നും വന്‍ തുകകള്‍ മറിച്ചു . വീട് മോടി കൂട്ടാന്‍ ജോലിക്കാരെ വച്ചു . അതിനിടെയില്‍ ആരോ ഓതിക്കൊടുത്തു കാറ്‌ വില്‍ക്കേണ്ട എന്നും ഒരു ബെന്സങ്ങനെ വീട്ടിനു മുന്നില്‍ കിടക്കുന്നത് ഗമ തന്നെയെന്നും .....,


അപ്പോള്‍ പിന്നെ കാറ് പാര്‍ക്ക് ചെയ്യാന്‍ ഒരിടം വേണമല്ലോ . വീണ്ടും കടം തന്നെ ശരണം . മത്തായിയുടെ വീടിനു മുന്നില്‍ ഢംബരം മഴയായി പെയിത് . അയ്യാളുടെ ഭാര്യയാണ് അതിലും വിശേഷം സ്വതസിദ്ധമായ പുളുവും പൊങ്ങച്ചവും ബെന്‍സിന്റെ രൂപത്തില്‍ കസറി '............... അമേരിക്കന്‍ പ്രസിഡന്റിനു മാത്രമെ കാര്‍ ഉള്ളൂ '..... എന്ന് വരെ വെച്ചു കാച്ചി ....

കുടുംബത്തിന്റെ സ്വഭാവ മരണം പൂര്‍ത്തിയായി ....

മഹാലെക്ഷ്മീ കടാക്ഷം ഗ്രാമത്തില്‍ ഒരു കോളിളക്കം തന്നെ സൃഷ്ടിച്ചു . സാധാരണ മോട്ടോര്‍ വാഹനങ്ങള്‍ക്ക് ബാലികേറാമല ആയിരുന്ന ഗ്രാമത്തില്‍ ഒരു കാറിന്റെ വരവ് ...അതും ബെന്‍സ് ..പറയേണ്ട കാര്യമില്ലല്ലോ . മത്തായി വിരോധികള്‍ പലരും സ്തുതി പാടകരായി കാരണം ചുളുവില്‍ ബെന്‍സില്‍ കയറാമല്ലോ . ചുരുക്കത്തില്‍ അതില്‍ കേറാന്‍ കൊതിക്കാത്തവര്‍ ആരും ഗ്രാമത്തില്‍ ഇല്ല . പിന്നെ മത്തായി ഗമ കാണിക്കുന്നതില്‍ തെറ്റുണ്ടോ ?.....തന്റെ പൂജാമുറിയില്‍ ഒരു കാല്പ്പന്തും പ്രതിഷ്ഠിച്ചു . ദിവസങ്ങള്‍ വേഗം കടന്നു പോകാന്‍ അയ്യാള്‍ പ്രാര്‍ത്ഥിച്ചു . ക്ഷമ നഷ്ട്ടപ്പെട്ടു ഒരിടത്ത് ഇരിക്കാന്‍ കൂടി വയ്യെന്നായി . ഏത് നേരവും കലണ്ടറില്‍ നോക്കിയിരുപ്പു തന്നെ ....

വീട്ടിലെ ശ്രീദേവി മൂദേവിയായി ......

ഒന്നു രണ്ടു ദിവസങ്ങള്‍ യുഗങ്ങള്‍ പോലെ തള്ളി നീക്കി . ഗ്രാമവും മാറ്റത്തിന് വിധേയമാകാന്‍ തുടങ്ങി . കുറെ ചെറുപ്പക്കാര്‍ റോഡ് നിര്മ്മാണം തുടങ്ങി , പുഴക്ക്‌ മുകളില്‍ താല്‍കാലിക പാലം പൊങ്ങി .. പിന്നെയോ ഗ്രാമത്തില്‍ പെട്രോള്‍ പമ്പ് അനുവദിക്കണമെന്ന് മുറവിളിയായി ....മാത്രമോ തങ്ങളുടെ ഗ്രാമത്തിന്റെ പുരോഗതി അയല്‍ ഗ്രാമീണരെ കാണിക്കാന്‍ ഗ്രാമ മുഖ്യന്റെ സാന്നിധ്യത്തില്‍ ഒരു തീരുമാനവുമായി ...
കാര്‍ വന്നിട്ട് ദിവസവും ഒരു മണിക്കൂറെങ്കിലും ഗ്രാമ കവാടത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കണം ......
അതിനിടയില്‍ ആരോ ഒരു വന്‍ പുളു കാച്ചി ' കാറ് ഇന്ത്യയില്‍ പ്രസിഡെന്റിനു മാത്രമെ ഉള്ളൂ ....'ഇത്തരം നുണകള്‍ മത്തായിയിലെ മനുഷ്യനെ നിറം മാറ്റിക്കൊണ്ടിരുന്നു .... ലെക്ഷങ്ങള്‍ കടം വാങ്ങി ധൂര്‍ത്തടി തുടര്‍ന്ന് കൊണ്ടിരുന്നു .

'വിനാശ കാലേ വിപരീത ബുദ്ധി ' എന്ന് പറയും പോലെ അഹങ്കാരം അയ്യാളില്‍ സംഹാര നൃത്തം ചവുട്ടി . തന്‍ ഗ്രാമത്തിലെ ഏറ്റവും സമ്പന്നന്‍ ആണെന്ന് ഭാവിക്കാന്‍ തുടങ്ങി . എസ്കൊര്ടിനായി രണ്ടു വാലുകളെ നിര്ത്തി ... വീട്ടില്‍ വേലക്കാരികള്‍ , കൂടിയ മദ്യം .........

കാറിങ്ങു വരുമ്പോള്‍ എല്ലാരും അതില്‍ വലിഞ്ഞു കേറുമെന്ന ഭയം കാരണം അയ്യാള്‍ പലരെയും മനഃപൂര്‍വ്വം പിണക്കാന്‍ തുടങ്ങി പലരും അയ്യാളുടെ ശത്രുവായി . കൊടുത്ത പണം പലരും തിരികെ ചോദിച്ചു തുടങ്ങി . ഇതിനിടയില്‍ വഴക്കിട്ടു അയ്യാളുടെ വാമഭാഗവും പിള്ളേരും വീട് വിട്ടിറങ്ങി . അയ്യാള്‍ക്ക് അതിലൊന്നും ഒരു സന്താപവും ഇല്ല കാരണം ബെന്‍സ് .......

മത്തായിയിലെ മനുഷ്യന്‍ കാലം ചെയിതു ...

അടുത്ത സുപ്രഭാതം ,

രാവിലത്തെ വിശപ്പില്‍ രാജകീയ ഭക്ഷണം സേവിക്കുന്നതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന പത്ര വാര്ത്ത മത്തായിയും നാട്ടുകാരും അറിയുന്നത്

' ക്ഷമിക്കണം ഒരു തിരുത്ത് ബെന്‍സ് കാര്‍ മുന്പ് പ്രസിദ്ധീകരിച്ച കൂപ്പണ്‍ നുമ്പരിനല്ല...അച്ചടി പ്പിശക് കാരണം .................. ഖേദിക്കുന്നു '.
'കര്‍ത്താവേ ' ......
മത്തായി ബൊധരെഹിതനായി ... നാട്ടുകാര്‍ ഓടിക്കൂടി ആശുപത്രിയിലാക്കി .. അഹംകാരിക്ക് തക്ക ശിക്ഷ കിട്ടി എന്ന് പലരും പുലമ്പി . എങ്കിലും സമയത്തു ആരും വൈരാഗ്യം കാണിച്ചില്ല ,
മത്തായി പല ദിവസങ്ങള്‍ ബൊധരെഹിതനായി ആശുപത്രിയില്‍ കഴിഞ്ഞു ... പിണങ്ങിപ്പോയ ഭാര്യയും കുട്ടികളും തിരികെ വന്നു . മത്തായി ക്രമേണ സുഖം പ്രാപിച്ചു . പക്ഷെ ഗ്രാമീണരെ അഭിമുഖീകരിക്കാനുള്ള വിഷമം അയ്യാളെ വേട്ടയാടി എങ്കിലും തിരികെ വന്ന അയ്യളോട് ആരും ദേഷ്യം കാണിച്ചില്ല . എല്ലാര്ക്കും സഹതാപം മാത്രം ..... അയ്യാള്‍ പല പ്രാവശ്യം നാട്ടുകാര്‍ക്ക് മുന്നില്‍ പല പ്രാവശ്യം കുമ്പസാരിച്ചു . അങ്ങിനെ നാട്ടുകാര്‍ വീണ്ടും മത്തയിയുമായി അടുത്ത് .....,

മത്തായിയിലെ മനുഷ്യന്‍ പുനര്‍ജനിച്ചു ........

മാസങ്ങള്‍ കടന്നു പോയി . പഴയ സംഭവങ്ങള്‍ എല്ലാരും മറന്നു . മത്തായിയുടെ കൊച്ചു വീട്ടില്‍ സന്തോഷം തിരികെയെത്തി

ബെന്‍സ് എവിടെയോ പൊയ് മറഞ്ഞു ...അയ്യാള്‍ വീണ്ടും തന്റെ കുടുംബത്തെ പോറ്റാനുള്ള തത്രപ്പാട് തുടങ്ങി ..ഉള്ളതുകൊണ്ട് ഓണം പോലെ അവര്‍ കഴിഞ്ഞു .... പഴങ്ങഞ്ഞിയുടെ രുചി അയാള്‍ തിരിച്ചറിഞ്ഞു .....
ഒരു ദിവസം രാവിലെ ജോലിക്ക് പോകാന്‍ ഒരുങ്ങുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന വാര്ത്ത മത്തായി അറിയുന്നത് ....
' സംസ്ഥാന ഭാഗ്യക്കുറി ഒരു കോടിയും കാറും മത്തായിക്ക് .....'

ഏകദേശം അന്ന് അന്തിയോടെ അയ്യാളുടെ വീട്ടില്‍ വീണ്ടും പൊടി പൂരം തുടങ്ങി

1 comment:

രായിച്ചന്‍ said...

ഇമ്മാതിരി എഴുത്ത് നിര്‍ത്തി വല്ല കൂലി പനിക്കും പോ ചേട്ടാ
ഇതെന്താ കാര്‍ട്ടൂണ്‍ കഥയോ