Wednesday, July 1, 2009
ചിരിയാലിറ്റീ ഷോ
ചിരികള്‍ നാനാ വിധം .എന്നാല്‍ ദൈവത്തിന്ടെ സ്വന്തം നാട്ടില്‍ എല്ലാത്തിനും ഒരു വ്യത്യസ്തത ഉണ്ട്.മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമായി ചിരിക്കാന്‍ കഴിയുന്ന ഒരാള്‍ നമ്മുടെ ഇടയിലും ഉണ്ട്.പിളര്‍ന്നും ലയിച്ചും വയനാട്ടില്‍ ഇല്ലാതായി തീര്‍ന്ന കെ മുരളീധരന്റെ ചിരിയെ മോണാലിസയുടെ ചിരിയുമായി ഉപമിക്കാം. എന്താണ് ഉദേശിക്കുന്നത് എന്ന് ആര്ക്കും തന്നെ മനസിലാകില്ല .സ്വന്തം അച്ഛന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത ഈ മന്തഹാസം ഇന്നും അസാധാരണത്വം പുലര്‍ത്തുന്നു.ചിരിച്ചാല്‍ മാത്രം പോര ചിരിപ്പിക്കുകയും വേണ്ടെ.....കാരണം ആയുസ്സ് കൂട്ടുന്ന ദിവ്യ ഔഷധം ആണല്ലോ അത് .വളരും തോറും പിളരുന്നവരും ,തൊട്ടാലും നോക്കിയാലും പീ ബീ യോഗം കൂടുന്നവരും കൂടി കേരളത്തിലെ ജനങ്ങളെ ചിരഞ്ജീവികള്‍ ആക്കാനുള്ള ശ്രമത്തിലാണ്. (മരു പ്രദേശമായ ജനങ്ങളുടെ മനസ്സില്‍ താമര വിരിയിക്കാന്‍ നടക്കുന്നവരെയും ,എപ്പോള്‍ ആനപ്പുറത്ത് വന്നവരേയും നമുക്കു തല്‍ക്കാലം വെറുതെ വിടാം .കാരണം മനസറിഞ്ഞ് ഒന്നു ചിരിക്കാന്‍ പോലും കേരള ജനത അവര്‍ക്ക് അവസരം നല്കുന്നില്ലല്ലോ).സാമൂഹിക സേവന ലക്ഷ്യാര്‍ത്ഥം കേരള രാഷ്ട്രീയ പടക്കുതിരകള്‍ ഒരു മെഗാ റിയാലിറ്റി കോമഡി ഷോയിലേക്ക് ഇപ്പോള്‍ കടന്നിരിക്കുകയാണ്. ..ഒരു ചിരി കണ്ടാല്‍ അത് മതി എന്നാണ് ഗിരിഷ് പുത്തഞ്ചേരി എഴുതിയത്.കേരള ജനതയും അതാണ് ആഗ്രഹിക്കുന്നത്.സീരിയലും ,കോമഡി ഷോയും പയറ്റി തെളിഞ്ഞന്നാട്ടില്‍ ഇതാ വാര്‍ത്താ മാധ്യമങ്ങള്‍ ഒരുക്കുന്നു ഒരു വന്‍ റിയാലിറ്റി ഷോ.പിന്നെയും ഒരു സംശയം ബാക്കി ആര്‍ക്കാവും ആയുസ്സ് കൂടുതല്‍ ?സംശയിക്കേണ്ട കാര്യമില്ല .എല്ലാം കാണുകയും ,കേള്‍ക്കയും ,അറിയുകയും,ആരും കാണാതെ ചിരിക്കുകയും ചെയ്യുന്ന വാര്‍ത്താ മാധ്യമങ്ങള്‍ക്ക് തന്നെ..........
Subscribe to:
Post Comments (Atom)
No comments:
Post a Comment