ഉഴവുചാലിന്റെ പുത്രിയായവള്‍ പിറവിയെടുത്തു ...
പര്യായമാം ഉഴവുചാലിന്‍ പേരതു സിതപഞ്ചസ്ത്രീരത്നങ്ങളില് മഹത്വമുള്ളവല്‍ നീ
ജനകാത്മജ നീയെന്നും ഭാരതീയര്‍ക്കു
സുന്ദരനാം രാമന്റെ വാമ ഭാഗം പുല്‍കിയ നീ -
യെത്ര ഭാഗ്യവതി ഉപേക്ഷിക്കപ്പെടും വരെയും
കാന്തനില്ലായോധ്യ അടവിക്ക് സമമെന്നുരച്ചു -
യാത്രയായി നീ ആഢംബരങ്ങളെ വിട്ടു
അശ്രുവുമൊലിപ്പിചു അശോകവനത്തില്‍ നീ
കാത്തിരുന്നതൊരഗനി പരീക്ഷയോ .....
മര്യാദാപുരുഷോത്തമന്‍ തന്‍ മര്യാദയില്ലാ-
പ്രവൃത്തിതന്‍ ഫലം അനുഭവിച്ച സീതേ ....
നിന്നെ സ്നേഹിക്കും ഭാരതീയരെന്നും -
ചൊല്ലും രാമായണമല്ല സീതായണം.....
No comments:
Post a Comment