Saturday, June 27, 2009

ജോലി തേടി...


ഓ ..ഈ ജോലിയ്ക്കുള്ള ഇന്റര്‍വ്യൂവും ചിലപ്പോള്‍ മുന്നത്തെപ്പോലെ തന്നെ പരാജയങ്ങളായിരിക്കും .എന്തായാലും അപേക്ഷിക്കാം .പിന്നെ ...ഈ നാട്ടിലല്ലാ എന്നൊരു ഗുണവുമുണ്ട് .ചിലപ്പോള്‍ കഷ്ടപ്പടാണെങ്കില്‍ പോലും ഇവിടെ ആരും അറിയാന്‍ പോകുന്നില്ല .പിന്നെ ഈ ജോലിയ്ക്ക്‌ എന്താ പറയുക നല്ല ശമ്പളം കിട്ടുമെന്ന് തോന്നുന്നു .മുന്പുള്ളതിനെ അപേക്ഷിച്ച് വലിയ ഇന്റര്‍വ്യൂ ഒന്നും ഇല്ല .സര്ട്ടിഫികാറ്റ്‌ പരിശോധിക്കലുണ്ട് എന്ന് തോന്നുന്നു .ഞാന്‍ നേടിയ കുറെ പേപ്പര്‍ സര്ട്ടിഫികെറ്റ്കളും പിന്നെ നാട്ടുകാര്‍ നല്‍കിയതും എല്ലാം കൂടെ കൂട്ടണം .ആദ്യം ചെറിയ ജോലിയാണ് കിട്ടുന്നതെങ്കിലുംപിന്നെ വലിയ ജോലിയിലേയ്ക്ക് ഈ സര്ട്ടിഫികാറ്റ്‌കള്‍ കാണിച്ചു രക്ഷപെടാം .
ഇറയത്തു നിന്ന് മുറ്റത്തെ വെയിലില്‍ വലിയ ശബ്ദത്തോടെ ഒരു വിമ്മാനത്തിന്റെ നിഴല്‍ കടന്നു പോയി .എനിക്കാണെങ്കില്‍ നിഴലുകള്‍ വളരെ ഇഷ്ടവുമാണ് .പക്ഷെ ശബ്ദം സഹിക്കുന്നതിനുമാപ്പുരമാണ് .ഇതുപോലത്തെ വിമാനത്തില്‍ ദൈവം സഹായിച്ചാല്‍ ഞാനും പോകും .

യാത്ര തുടങ്ങുമ്പോള്‍ ആരെയൊക്കെ കണ്ടു യാത്ര ചോദിക്കണം .വേണ്ടപ്പെട്ടവരെയെല്ലാം കാണണം .പിന്നെ ആരും എന്നെയോര്‍ത്ത് ദുഖിക്കാനില്ല.ഓര്‍മ്മിക്കാനുമില്ല.ജീവ സഹജമായ ഒന്നും തന്നെ ...കുറഞ്ഞ പക്ഷം ,ഇണയെ തേടിയിട്ടുപോലും ഇല്ല .അതിനാല്‍ തന്നെ ആരും എന്നെ ഓര്‍മ്മിക്കനില്ല .ഒരു തരത്തില്‍ സന്തോഷിക്കുക .അവിടെ ചെന്ന് ആര്‍ക്കും എഴുത്തയക്കണ്ടല്ലോ .

അങ്ങിനെ ദിവസങ്ങള്‍ പലതും കളഞ്ഞു പൊയ്.
ഞാന്‍ അവിടെയ്ക്കയച്ച അപേക്ഷ അവര്‍ക്ക് കിട്ടിക്കാണില്ല .ഞാനൊരു ഹതഭാഗ്യനാണ് .അതെന്നെ ജീവിതം പഠിപ്പിച്ചതാണ് .ഞാന്‍ കണ്ടിട്ടുള്ളതോ കുറെ മനുഷ്യ രൂപമുള്ള ജീവികളെ മാത്രമല്ലേ ഉള്ളൂ ." കോഴികളെയും പൂമ്പാറ്റകളെയും കുരങ്ങുകളെയും ചീങ്കണ്ണികളെയും സിംഹങ്ങളെയും കഴുതപ്പുലികളെ യും മാന്പെടകളെയും പിന്നെ ഒന്നോ രണ്ടോ മനുഷ്യ ജന്മങ്ങളെയും ...ങ്ഹാ ....ആ ജന്മങ്ങള്‍ക്കോക്കെ തന്നെ കൈകളും കാലുകളും മനസുമില്ലയിരുന്നു .എന്റെ ജീവിതത്തിലെ കാലങ്ങളില്‍ ഞാന്‍ യാത്ര ചെയ്തത് ഊഷരഭൂമിയിളൂടെയായിരുന്നു., വരള്ച്ചയായിരുന്നു .....മഴക്കാലങ്ങള്‍ക്ക് അത്യുഷ്ണത്തിന്റെ പ്രവാഹമായിരുന്നു .എന്റെ ഭാഗ്യക്കേട് .വെളിയിലെയ്ക്കിറങ്ങി ഒന്ന് നടക്കാം .

മുറ്റത്തു നിന്ന് ആരോ ഒരാള്‍ കയറി വരുന്നു .മുന്നേ ഇവിടെ ഒന്നും കണ്ടിട്ടില്ല .ഒരു പ്രത്യേക തരാം ഗന്ധം .വേഷത്തിലും രൂപത്തിലും ഒരു പ്രത്യേകത .എന്തോ ഒരു തരാം ചരട് ചുരുട്ടി വച്ചിട്ടുണ്ട് കയില്‍ .
'ആരാ...?'
';എന്താ വേണ്ടത് ...?'
'ഞാന്‍ നിങ്ങളയച്ച അപേക്ഷ കണ്ടു അതിനു മറുപടി തരാനാ വന്നത് .നിങ്ങള്ക്ക് ജോലി തരാന്‍ ..' . അപരന്‍ പറഞ്ഞു .
നമ്മുക്ക് പുതിയ ലോകത്തേയ്ക്ക് പോകാം .അനുഭൂതിയുടെ വെള്ളിമേഘങ്ങള്‍ അലങ്കരിക്കുന്ന പ്രാരാബ്ധ രഹിത ദേശത്തിലെയ്ക്ക് നമുക്ക് യാത്ര തിരിക്കാം ...എന്നാല്‍ പോകാം ..

ആയോ ഇത്ര പെട്ടന്ന് പോകാനോ ..?എന്റെ തയാരെടുപ്പോന്നും പൂര്‍ത്തിയായിട്ടില്ല .

'അത് പറഞ്ഞാല്‍ പറ്റില്ല പെട്ടന്ന് പോകണം .നിങ്ങളെ അവിടെ എത്തിച്ചിട്ട് എനിക്ക് വേറെ ആവശ്യമുണ്ട് .ഇപ്പോള്‍ എറണാകുളത്തു നിന്നും ഒരു കുടുംബത്തിലെ നാലുപേര്‍ കാറില്‍ യാത്ര തിരിച്ചിട്ടുണ്ട് .അവയെയും എനിക്ക് കൂട്ടിക്കൊണ്ടു പോണം .സമയം തീരെ കുറവാണ് .എന്റെ മേലധികാരി പറഞ്ഞ സമയത്തിനുള്ളില്‍ എനിക്ക് ഈ ജോലി പൂര്‍ത്തിയാക്കണം .

ഞാന്‍ അകത്തു ചെന്ന് സര്ട്ടിഫികറ്റുകള്‍ എടുത്തിട്ട് വരാം .അവിടെ എന്റെ യോഗ്യത തെളിയിക്കേണ്ടി വരും .

എയി വേണ്ട ..അവിടെ നിങ്ങളുടെ സര്ട്ടിഫികറ്റുകള്‍ ഒന്നും വേണ്ട .

ഒരു നിമിഷം താ ..എനിക്ക് ദാഹിക്കുന്നു .കുറച്ചു വെള്ളം കുടിച്ചിട്ട് ഞാന്‍ ഉടെനെ വരാം .........

മാഷേ ഒന്ന് വന്നേ ഞാന്‍ പറഞ്ഞില്ലേ .നിങ്ങള്‍ ഇത്രും കാലം സമയം നഷ്ടപ്പെടുത്തിയ പോലെ എനിക്ക് നഷ്ടപ്പെടുത്താന്‍ തീരെയില്ല .സമയത്തിന് വിലയുണ്ട് .

എങ്കില്‍ പോകാം ..വിമാനത്തിന്റെ ടിക്കറ്റ്‌ എടുത്തിട്ടുണ്ടല്ലോ...?

ഓ...ടിക്കറ്റ്‌ ഒന്നും വേണ്ട ഞാന്‍ എന്റെ സ്വന്തം വാഹനത്തിലാണ് വന്നത് .നമ്മുക്കതില്‍ പോകാം .

'അനിയാ ദാ..നോക്കിയെ ഈ മുഷിഞ്ഞ വേഷം ഒന്ന് മാറ്റിക്കോട്ടെ ..

ഓ അതൊന്നും കുഴപ്പമില്ല വേഷമോന്നും ആരും കാണാന്‍ പോകുന്നില്ല .....

എന്നാല്‍ ശരി നമുക്ക് യാത്രതിരിക്കാം ......

ജീവിത വേഷപ്പകര്ച്ചകളില്ലാത്ത വിലക്കുകളില്ലാത്ത ലോകത്തില്‍ സ്വസ്ഥത തേടി ഞാന്‍ തിരിക്കുന്നു .വ്യര്‍ത്ഥമാം ജീവിതം ആടിതീര്തുകൊണ്ട്. പ്രാരാബ്ധങ്ങളുടെ വാല്‍മീകങ്ങള്‍ ഭേദിച്ചു കൊണ്ട് ..............
:അരുണ്‍

No comments: